Friday 07 August 2020




ഓണക്കാലത്ത് ഗൾഫിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസുകൾ

By Sooraj Surendran.19 Aug, 2019

imran-azhar

 

 

കൊച്ചി: ഓണത്തിന് ഗൾഫിൽ നിന്നും കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസുകൾ ഏർപ്പെടുത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. കൂടുതൽ സർവീസുകൾ ഉൾപ്പെടുത്തുന്നതിലൂടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ സാധിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കേരള എംപിമാർക്ക് ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. പ്രവാസി ലീഗൽ സെൽ 10-ാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിന്നു യൂറോപ്പിലേക്ക് ഗൾഫ് വഴി അല്ലാതെ നേരിട്ട് കണക്ടിവിറ്റി നൽകുന്ന വിമാന സർവീസ് വേണമെന്ന ആവശ്യവും വ്യോമയാന മന്ത്രി അംഗീകരിച്ചതായും മുരളീധരൻ പറഞ്ഞു.