Tuesday 20 August 2019




ഹൈക്കോടതി നിരീക്ഷക സമിതി ചൊവ്വാഴ്ച്ച സന്നിധാനം സന്ദർശിക്കും

By Sooraj Surendran.03 Dec, 2018

imran-azhar

 

 

ശബരിമല: ഹൈക്കോടതിയുടെ നിരീക്ഷക സമിതി ചൊവ്വാഴ്ച്ച സന്നിധാനം സന്ദർശിക്കും. ജസ്റ്റിസ് പി.ആർ.രാമൻ, ജസ്റ്റിസ് എസ്.സിരിജഗൻ, ഡിജിപി എ.ഹേമചന്ദ്രൻ എന്നീ നിരീക്ഷക സമിതി അംഗങ്ങളാണ് സന്നിധാനത്ത് സൗകര്യങ്ങൾ വിലയിരുത്തുക. ഇന്ന് നിലയ്ക്കലിൽ എത്തി സൗകര്യങ്ങൾ പരിശോധിച്ച സമിതി തൃപ്തി രേഖപ്പെടുത്തി. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2:30ന് സമിതി സന്നിധാനത്ത് യോഗം ചേരും. ഭക്തർക്കുള്ള നിയന്ത്രണങ്ങൾ, അടിസ്ഥാനസൗകര്യ പ്രശ്നങ്ങൾ, വികസന പദ്ധതികളിലെ വേഗക്കുറവ് എന്നിവയെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യും. നിലയ്ക്കലിൽ യാത്രക്കാർക്കു വിശ്രമിക്കാൻ ആവശ്യത്തിനു സൗകര്യം വേണമെന്നു സമിതി വിലയിരുത്തി.