By Priya.02 Jul, 2022
ന്യൂഡല്‍ഹി:ജബല്പുരിനു പറന്ന സ്പൈസ് ജെറ്റ് വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. 5,000 അടി ഉയരത്തില്‍ പറക്കുമ്പോള്‍ വിമാനത്തിനുള്ളില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്.വിമാനത്തിനുള്ളില്‍ പുക പടരുന്നതിന്റെയും യാത്രക്കാര്‍ പത്രവും മറ്റും ഉപയോഗിച്ചു വീശുന്നതിന്റെയും വീഡിയോ പുറത്തുവന്നു. 5,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് ജീവനക്കാര്‍ പുക ശ്രദ്ധിച്ചതെന്ന് സ്പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.
യാത്രക്കാരെ സുരക്ഷിതരായി തിരിച്ചിറക്കിയെന്നും കമ്പനി അറിയിച്ചു.15 ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി താഴെയിറക്കുന്നത്.ജൂണ്‍ 19ന് 185 യാത്രക്കാരുമായി ഡല്‍ഹിയിലേക്കു പോയ വിമാനത്തില്‍ പക്ഷി ഇടിച്ച് ഇടതു വശത്തെ എന്‍ജിനില്‍ തീ പിടിച്ചതോടെ പട്നയില്‍ ഇറക്കുകയായിരുന്നു.