Tuesday 17 September 2019




നവോത്ഥാന സമിതിയിൽ പിളർപ്പ്; ഹിന്ദു പാർലമെന്റിലെ 54 ഹിന്ദു സംഘടനകൾ സമിതി വിട്ടു

By Chithra.12 Sep, 2019

imran-azhar

 

തിരുവനന്തപുരം : ശബരിമല പ്രക്ഷോഭസമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ആരംഭിച്ച നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിൽ പിളർപ്പ്.

 

നവോത്ഥാന സമിതി സംവരണ സംരക്ഷണ സമിതിയായി മാറിയെന്ന് ജോയിന്റ് കൺവീനർ സി പി സുഗതൻ അഭിപ്രായപ്പെട്ടു. സമിതിയിലെ 54 സംഘടനകളാണ് നവോത്ഥന സമിതിയിൽ നിന്ന് പുറത്തേക്ക് വരുന്നത്. വിശാല ഹിന്ദു ഐക്യത്തിന് തടസമായതിനാലാണ് സമിതി വിടുന്നതെന്നും സുഗതൻ പറഞ്ഞു.

 

പ്രവർത്തനം ചില സാമുദായിക നേതാക്കളിൽ ചുരുങ്ങുന്നെനും സമിതിയിലെ അംഗങ്ങൾക്ക് അഭിപ്രായമുണ്ട്. മുന്നോക്ക വിഭാഗത്തിലെ പ്രവർത്തകർക്ക് അർഹിച്ച പരിഗണന നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഹിന്ദു നവോത്ഥാനം ലക്ഷ്യമാക്കി ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയുടെ നേതൃത്വത്തിൽ 2009ൽ രൂപീകരിച്ചതാണ് ഹിന്ദു പാർലമെന്റ്. ശബരിമല വിഷയത്തിൽ ഉൾപ്പെടെ ഹിന്ദു പാർലമെന്റ് ആദ്യം സംസ്ഥാന സർക്കാരിനെതിരെ ആയിരുന്നു.