Monday 16 December 2019




56 കോടി ചെലവിൽ നിർമ്മിക്കുന്ന സ്പോർട്സ് ഹബ്ബിന് കിഫ്‌ബി അംഗീകാരം

By Chithra.21 Jul, 2019

imran-azhar

 

ചിറയിൻകീഴ് : ആധുനിക രീതിയിലുള്ള സ്പോർട്സ് ഹബ് തുടങ്ങുന്നതിനായുള്ള പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം. 56 കോടി മുടക്കി മേനംകുളത്ത് തുടങ്ങുന്ന സ്പോർട്സ് ഹബ്ബിനാണ് കിഫ്‌ബി അംഗീകാരം ലഭിച്ചത്.

 

ജി.വി.രാജ സെന്റർ ഫോർ എക്സലൻസ് എന്ന പേരിലായിരിക്കും സ്പോർട്സ് ഹബ് പ്രവർത്തനം ആരംഭിക്കുക. ഇൻഡോർ സ്റ്റേഡിയം, സ്വിമ്മിങ് പൂൾ, സിന്തറ്റിക് ട്രാക്ക്, രണ്ട് ഫുട്ബോൾ കോർട്ടുകൾ, ഹോക്കി ടർഫ് എന്നിങ്ങനെയുള്ള സംവിധാനങ്ങൾ സ്പോർട്സ് ഹബ്ബിൽ ഉണ്ടാകും. കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ഹോസ്റ്റൽ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

 

കായിക പരിശീലകർക്കുള്ള ക്വാർട്ടേഴ്‌സ് സൗകര്യവും ഈ പദ്ധതിയിൽ ഉൾപ്പെടടുത്തിയിട്ടുണ്ട്.