Thursday 23 May 2019


അധ്യാപികമാരുടെ മൂത്രപ്പുരയില്‍ ഒളിക്യാമറ; ചൂലിനടിയില്‍ പ്രവര്‍ത്തന സജ്ജമായ മോഡം, ആശങ്കയോടെ അധ്യാപികമാര്‍

By anju.03 Mar, 2019

imran-azhar

കൊല്ലം: അധ്യാപികമാരുടെ മൂത്രപ്പുരയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതായി സംശയം.കൊട്ടാരക്കര താലൂക്കിലെ ഒരു അംഗന്‍വാടിയിലാണ് സംഭവം.

 


മുപ്പത്തഞ്ചിലേറെ അംഗന്‍വാടി അധ്യാപികമാരുടെ മേഖലായോ?ഗം ഇവിടെ വെച്ച് നടന്നിരുന്നു. പ്രവര്‍ത്തന സജ്ജമായ നിലയില്‍ മോഡം കണ്ടെത്തിയതോടെ മൂത്രപ്പുര ഉപയോഗിച്ച അധ്യാപികമാര്‍ ആശങ്കയിലാണ്.

 

ശുചിമുറിയില്‍ പോയ ഒരു അധ്യാപികയാണ് പ്രവര്‍ത്തന സജ്ജമായ നിലയില്‍ വൈഫൈ മോഡം കണ്ടെത്തിയത്. ചൂലിനടിയില്‍ ഒളിപ്പിച്ചിരുന്ന വൈഫൈ മോഡം കണ്ടതോടെ ഇതുമായി പുറത്തിറങ്ങിയ അധ്യാപിക വിവരം ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. മൂത്രപ്പുരയുടെ മറ്റൊരു വശത്ത് ഒളിക്യാമറ വെച്ചശേഷം മോഡം വഴി ദ്യശ്യങ്ങള്‍ തത്സമയം വീക്ഷിച്ചിരുന്നതായാണ് സംശയിക്കുന്നത്. എന്നാല്‍ ഒളി ക്യാമറ കണ്ടെത്താന്‍ കഴിഞ്ഞില്ല.

 

കൊട്ടാരക്കര പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി മോഡം കസ്റ്റഡിയിലെടുത്തു. ദ്യശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് റൂറല്‍ എസ്പിക്കും അധ്യാപകിമാര്‍ പരാതി നല്‍കിയിട്ടുണ്ട്.

 

എന്നാല്‍, ജനപ്രതിനിധിയായ ഒരു നേതാവിന്റെ നേതൃത്വത്തില്‍ ഒരു സംഘം എത്തി മോഡം തിരികെ വാങ്ങിക്കൊണ്ടുപോയതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. യോഗം നടക്കവേ മൂത്രപ്പുരയില്‍ ഒരു യുവാവിനെ കണ്ടതായി അധ്യാപികമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.