Tuesday 19 March 2019


വി​വേ​കാ​ന​ന്ദ റെ​ഡ്ഡി മ​രി​ച്ച നി​ല​യി​ൽ: മരണത്തിന് പിന്നിൽ ദുരൂഹത, അസ്വാഭാവിക മരണത്തിന് കേസെടുത്തു

By Sooraj Surendran.15 Mar, 2019

imran-azhar

 

 

അമരാവതി: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സഹോദരനും മുൻ മന്ത്രിയുമായ വൈ.എസ്. വിവേകാനന്ദ റെഡ്ഡി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. വിവേകാനന്ദ റെഡ്ഡിയുടെ പിഎ എം.വി.കൃഷ്ണ റെഡ്ഡിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വിവേകാനന്ദ റെഡ്‌ഡിയുടെ കഴുത്തിലും തലയിലും മുറിവുകളുണ്ട്. അതേസമയം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ,മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാകുകയുള്ളു. ശുചിമുറിയിലും, കിടപ്പ് മുറിയിലും പോലീസ് രക്തക്കറകൾ കണ്ടെത്തിയിട്ടുണ്ട്. കടപ്പ ജില്ലയിലെ വീട്ടിലാണ് വിവേകാനന്ദ റെഡ്‌ഡിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 1989–ലും 1994–ലും പുലിവെൻഡുല മണ്ഡലത്തിൽ‌ നിന്ന് എംഎൽഎയായ വിവേകാനന്ദ റെഡ്ഡി 1999, 2004 വർഷങ്ങളിൽ കടപ്പ മണ്ഡലത്തിൽ നിന്നു ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.