Saturday 26 May 2018

ശ്രീജിത്തിന്റെ കുടുംബത്തിന് ഷാഡോ സംഘത്തിന്റെ ഭീഷണി കത്ത്

By Abhirami Sajikumar.24 Apr, 2018

imran-azhar

കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്. പോലീസിന് എതിരായ പരാതിയിൽ  നിന്ന് പിന്‍മാറണമെന്നാണ് കത്തിലെ ആവശ്യം. ഇല്ലങ്കില്‍ ശ്രീജിത്തിന്റെ അനുഭവം രണ്ടാമത്തെ മകനും വരുമെന്നും കത്തില്‍ പറയുന്നു. ആറ്റിങ്ങല്‍ റൂറല്‍ എസ്.പിയുടെ ഷാഡോ സംഘത്തിന്റെ പേരിലാണ് ഭീഷണി കത്ത്.

 

അഭിഭാഷകനുമായി ആലോചിച്ച ശേഷം പരാതി നല്‍കുമെന്ന് ശ്രീജിത്തിന്റെ കുടുംബം പറഞ്ഞു. പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് ശ്രീജിത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവും വ്യക്തമാക്കി. അതേസമയം കത്തിന്റെ ആധികാരികതയില്‍ പോലീസ് സംശയം ഉന്നയിച്ചിട്ടുണ്ട്.