Friday 24 May 2019


വിമാനത്തിൽ സംഗീതോപകരണങ്ങൾ കയറ്റാൻ അനുവദിച്ചില്ല; സിം​ഗ​പ്പൂ​ര്‍ എ​യ​ർ​ലൈ​ൻസിനെതിരെ ശ്രേയ ഘോഷാൽ

By Sooraj Surendran .16 May, 2019

imran-azhar

 

 

ന്യൂ ഡൽഹി: സിംഗപ്പൂർ എയർലൈൻസിനെതിരെ രൂക്ഷ വിമർശനവുമായി ഗായിക ശ്രേയ ഘോഷാൽ. വിമാനത്തിൽ സംഗീതോപകരണങ്ങൾ കയറ്റാൻ അനുമതി നൽകാത്തതിനെതിരെയാണ് ശ്രേയ ട്വിറ്ററിലൂടെ പ്രതികരിച്ചത്. സംഗീതജ്ഞർ സംഗീതോപകരണവുമായി യാത്ര ചെയ്യന്നത് താത്പര്യമില്ലെന്ന് തോന്നുന്നു. എന്തായാലും നന്ദി. പാഠം പഠിച്ചു ശ്രേയ ട്വിറ്ററിൽ കുറിച്ചു. സംഭവം ചർച്ചാ വിഷയമായതോടെ സിംഗപ്പൂര്‍ എയർലൈൻ അധികൃതർ വിഷയത്തിൽ ഇടപെട്ടു. ജീവനക്കാരുടെ പ്രതികരണത്തിന് സിംഗപ്പൂർ എയർലൈൻ ശ്രേയയോട് ക്ഷമാപണം നടത്തുകയും സംഭവത്തിൽ വിശദീകരണം തേടുമെന്നും അറിയിച്ചു. ശ്രേയയുടെ ട്വീറ്റ് വൈറലായതോടെ നിരവധി പേർ വിഷയത്തിൽ ഇടപെട്ടിരുന്നു.

I guess @SingaporeAir does not want musicians or any body who has a precious instrument to fly with on this airline. Well. Thank you. Lesson learnt.

— Shreya Ghoshal (@shreyaghoshal) May 15, 2019 " target="_blank">