Tuesday 20 November 2018


റെനിൽ വിക്രമസിംഗെയ്ക്കു സ്ഥാനനഷ്ടം; ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രി

By Sarath Surendran.26 Oct, 2018

imran-azhar

 


കൊളംബോ : ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയായി ഇനി മുൻ പ്രസിഡന്റ് മഹീന്ദ രജപക്ഷെ. ശ്രീലങ്കൻ പ്രസിഡന്റ് മൈത്രീപാല സിരിസേനയുടെ പാര്‍ട്ടി നിലവിലെ സർ‌ക്കാരിനുള്ള കൂട്ടുകക്ഷി പിന്തുണ പിൻവലിച്ചതോടെ റെനിൽ വിക്രമസിംഗെയ്ക്കു പ്രധാനമന്ത്രി സ്ഥാനം നഷ്ടമായി. അതോടെ പുതിയ പ്രധാനമന്ത്രിയായി മുൻ പ്രസിഡന്റ് മഹീന്ദ രജപക്ഷെയെ സിരിസേന നിയമിച്ചു.

 

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രീലങ്കയിൽ രജപക്ഷെ രൂപീകരിച്ച പുതിയ പാർട്ടി വൻ വിജയമാണ് കാഴ്ചവച്ചത്തോടെ ശ്രീലങ്കൻ ഫ്രീഡം പാർട്ടിയും യുണൈറ്റഡ് നാഷനൽ പാർട്ടിയും ചേർന്നുള്ള സഖ്യകക്ഷി സർക്കാരിൽ കുലുക്കമുണ്ടാക്കി. ശ്രീലങ്കന്‍ സാമ്പത്തിക നയം മുതൽ ഭരണം വരെയുള്ള വിഷയങ്ങളിൽ സിരിസേനയും വിക്രമസിംഗെയും തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനിന്നതായും മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.