Wednesday 15 July 2020




ശ്രീ​ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി റ​നി​ൽ വി​ക്ര​മ​സിം​ഗെ രാ​ജി​വ​ച്ചു

By Sooraj Surendran .20 Nov, 2019

imran-azhar

 

 

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് വിക്രമസിംഗെ രാജി പ്രഖ്യാപിച്ചത്. പ്രസിഡന്‍റായി ഗോട്ടാഭയ രാജപക്ഷെ അധികാരമേറ്റതിനെ തുടർന്നാണ് റനിൽ വിക്രമസിംഗെ രാജിവെച്ചത്. ചൊവ്വാഴ്ച വിക്രമസിംഗെ ഗോട്ടാഭയ രാജപക്ഷെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭരണകക്ഷിയായ യുണൈറ്റഡ് നാഷണൽ പാർട്ടി സ്ഥാനാർഥിയായ സജിത് പ്രേമദാസയെ 13 ലക്ഷത്തിലധികം വോട്ടുകൾക്കാണു രാജപക്ഷെ പരാജയപ്പെടുത്തിയത്. അതേസമയം നിലവിലെ പാർലമെന്‍റ് പിരിച്ചുവിടുന്നതുവരെ താൽക്കാലിക മന്ത്രിസഭ രൂപീകരിക്കാനാണ് രാജപക്ഷെയുടെ തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്.