Friday 22 November 2019




ഭീകരാക്രമണ മുന്നറിയിപ്പ്; പാക് പര്യടനത്തിൽ നിന്ന് 10 ശ്രീലങ്കൻ താരങ്ങൾ പിന്മാറി

By Sooraj Surendran.09 Sep, 2019

imran-azhar

 

 

കൊളംബോ: ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് ശ്രീലങ്കയുടെ പാക് പര്യടന ടീമിൽ നിന്നും 10 താരങ്ങൾ പിന്മാറി. ലസിത് മലിംഗ, ടെസ്റ്റ് ടീം നായകന്‍ കരുണരത്നെ, മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ് എന്നിവരടക്കമുള്ളവരാണ് പിന്മാറിയത്. സീനിയര്‍ താരങ്ങള്‍ക്ക് പുറമെ നിരോഷന്‍ ഡിക്‌വെല്ല, കുശാല്‍ പേരേര, ധനഞ്ജയ ഡിസില്‍വ, തിസാര പേരേര, അഖില ധനഞ്ജയ, സുരംഗ ലക്‌മല്‍, ദിനേശ് ചണ്ഡിമല്‍ തുടങ്ങിയ താരങ്ങളും പാക് പര്യടനത്തിൽ നിന്നും പിന്മാറുന്നതായി അറിയിച്ചു. താരങ്ങൾക്ക് പാക്കിസ്ഥാൻ ഏർപ്പെടുത്തുന്ന സുരക്ഷ അനുസരിച്ചിരിക്കും താരങ്ങളുടെ തീരുമാനമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സുരക്ഷാ ഉപദേഷ്ടാവ് മുൻ വ്യോമസേന കമാൻഡർ‌ എയർ മാർഷൽ റോഷൻ ഗുണതിലകെ പറഞ്ഞു.