Thursday 16 July 2020




എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്

By online desk.30 Jun, 2020

imran-azhar

 

 

തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. കൈറ്റ് വെബ്‌സൈറ്റിലും സഫലം മൊബൈല്‍ ആപ്പിലും ഫലം ലഭിക്കും. 4.2 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ നീണ്ട് പോയതാണ് ഫലം പ്രഖ്യാപിക്കാന്‍ വൈകിയത്. www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടല്‍ വഴിയും മൊബൈല്‍ ആപ്പ് വഴിയും എസ്.എസ്.എല്‍.സി ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനമൊരുക്കിയിട്ടുണ്ട്. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും റിസള്‍ട്ട് അനാലിസിസ് എന്ന ലിങ്കുവഴി ലോഗിന്‍ ചെയ്യാതെതന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷകള്‍ മാര്‍ച്ച് 10നു ആരംഭിച്ചെങ്കിലും കോവിഡ് മൂലം മാര്‍ച്ച് 19 വരെ നിര്‍ത്തിവച്ചു. പിന്നീട് മേയ് 26 മുതല്‍ 30 വരെ നടത്തുകയായിരുന്നു.