Saturday 11 July 2020




ഇത് ഈഗോ ക്ലാഷല്ല, വ്യക്തിപരമായ പ്രശ്‌നങ്ങളുമില്ല; സർക്കാരിന്റെ വിശദീകരണം തള്ളി ഗവർണർ

By Sooraj Surendran .20 Jan, 2020

imran-azhar

 

 

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച വിഷയത്തിൽ സംസ്ഥാന സർക്കാർ ഗവർണർ മുഹമ്മദ് ആരിഫ് ഖാന് നൽകിയ വിശദീകരണം തള്ളി. ഇന്ന് രാവിലെ ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിൽ എത്തിയാണ് വിഷയത്തിൽ ഗവർണർക്ക് വിശദീകരണം നൽകിയത്. എന്നാൽ വിശദീകരണം തൃപ്തികരമല്ലെന്നും ചട്ടങ്ങളും, നിയമങ്ങളും ലംഘിക്കാൻ ആർക്കും അവകാശമില്ലെന്നും ഗവർണർ പറഞ്ഞു. സർക്കാരിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് ചൂണ്ടിക്കാട്ടിയതെന്നും, ഈ വിഷയത്തിൽ സർക്കാരിന്റെ യാതൊരുവിധ ന്യായീകരണങ്ങളും സ്വീകാര്യമല്ലെന്നും ഗവർണർ തുറന്നടിച്ചു. ഇത് ഈഗോ ക്ലാഷല്ല, വ്യക്തിപരമായ പ്രശ്‌നങ്ങളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 20 മിനിറ്റോളം രാജ്ഭവനിൽ ചിലവഴിച്ച ശേഷമാണ് ചീഫ് സെക്രട്ടറി മടങ്ങിയത്. ലക്‌നൗ യാത്ര പുറപ്പെടുന്നതിന് തൊട്ടുമുൻപായിരുന്നു ഗവർണറുടെ പ്രതികരണം. ഇതോടെ ഗവർണറും, സർക്കാരും തമ്മിലുള്ള വാക്‌പ്പോര് കൂടുതൽ സങ്കീർണമാകുകയാണ്.