Tuesday 20 November 2018


3000 കോടി മുടക്കി പ്രതിമ നിർമിച്ച മോദിക്കെതിരെ വിമർശനവുമായി ബ്രട്ടീഷ് എംപി പീറ്റര്‍ ബോണ്‍ രംഗത്ത്

By Sooraj Surendran.04 Nov, 2018

imran-azhar

 

 

3000 കോടി രൂപ മുടക്കി 'ഉരുക്കുമനുഷ്യൻ' സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിർമ്മിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ബ്രട്ടീഷ് എംപി പീറ്റര്‍ ബോണ്‍ രംഗത്ത്. ഇത്തരത്തിൽ യുക്തി ബോധമില്ലാതെ പ്രവർത്തിക്കാൻ നാണമില്ലേയെന്നും പീറ്റർ ബോൺ ആഞ്ഞടിച്ചു. പ്രതിമയുടെ നിർമ്മാണത്തിനായി ബ്രിട്ടൻ 9400 കോടി രൂപ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഗുജറാത്തിലെ നര്‍മ്മദ നദിയുടെ തീരത്ത് 182 മീറ്റർ ഉയരമുള്ള പ്രതിമയാണ് നിർമിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണിത്. ഇന്ത്യയിൽ ജനസംഘ്യയുടെ പകുതിയിലധികം ആളുകളും പട്ടിണിയിലും ദാരിദ്ര്യത്തിലുമാണെന്നും, അതിനിടെ ഇത്രയും പണം മുടക്കി പ്രതിമ നിർമ്മിച്ച് അതിന്റെ വീമ്പ് പറയാൻ നാണമില്ലേയെന്നും അദ്ദേഹം അദ്ദേഹം കുറ്റപ്പെടുത്തി.