Wednesday 03 June 2020




'വിദേശയാത്രകൾ കുറയ്ക്കണം, ചെലവ് ചുരുക്കൽ നടപടികൾ അനിവാര്യം'; മോദിക്ക് കത്തെഴുതി സോണിയ

By Sooraj Surendran.07 Apr, 2020

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്തെ രൂക്ഷമായി ബാധിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാർഗനിർദേശങ്ങളുമായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ കത്ത്. കത്തിൽ എം.പിമാര്‍ക്കുള്ള ശമ്പളം വെട്ടികുറയ്ക്കാനുള്ള തീരുമാനത്തേയും സോണിയ ഗാന്ധി പിന്തുണച്ചു.

 

കത്തിൽ സോണിയ ഗാന്ധി മുന്നോട്ട് വെച്ച നിർദേശങ്ങൾ...

 

*സര്‍ക്കാരും പൊതുമേഖല സ്ഥാപനങ്ങളും പരസ്യം നല്‍കുന്നത് ഒഴിവാക്കണം, പരസ്യങ്ങള്‍ കൊറോണ ബോധവല്‍ക്കരണം മാത്രമാക്കി ചുരുക്കണം, ഇതുവഴി പ്രതിവര്‍ഷം 1250 കോടി രൂപയെങ്കിലും ലാഭിക്കാം

 

*ശമ്പളം, പെന്‍ഷന്‍, കേന്ദ്ര സ്‌കീമുകള്‍ ഒഴികെയുള്ള ചെലവുകള്‍ കേന്ദ്ര ബജറ്റില്‍ 30 ശതമാനം ആനുപാതികമായി കുറയ്ക്കണം.

 

*'പിഎം കെയര്‍ ' ഫണ്ടില്‍ നിന്ന് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിലേക്ക് പണം മാറ്റണം.

 

*ഫണ്ടുകള്‍ അനുവദിക്കുന്നതിലെയും ചെലവഴിക്കുന്നതിലെയും കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കണം.

 

*സെന്‍ട്രല്‍ വിസ്റ്റ സൗന്ദര്യവത്കരണവും നവീകരണ പദ്ധതിയും താല്‍ക്കാലികമായി നിർത്തിവെയ്ക്കണം.

 

*പ്രധാനമന്ത്രിയുടെ അനാവശ്യ വിദേശയാത്രകൾ ഒഴിവാക്കണം.

 

തുടങ്ങിയവയാണ് മോദിക്കയച്ച കത്തിൽ സോണിയ ഗാന്ധി ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യങ്ങൾ. കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രതിപക്ഷങ്ങളോട് അഭിപ്രായങ്ങൾ ആരാഞ്ഞിരുന്നു. ഇതേ തുടർന്നായിരുന്നു സോണിയ ഗാന്ധിയുടെ കത്ത്.