Thursday 27 January 2022




സ്‌പെഷ്യൽ ക്ലാസിന് വിളിച്ചുവരുത്തി, പ്ലസ്ടു വിദ്യാർഥിനിയെ ബലാത്സംഗത്തിനിരയാക്കി; വിദ്യാർഥിനി ജീവനൊടുക്കി

By സൂരജ് സുരേന്ദ്രന്‍.13 Nov, 2021

imran-azhar

 

 

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ബലാത്സംഗത്തിനിരയായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളുടെ ഫിസിക്സ് അധ്യാപകനായിരുന്നു മിഥുൻ എന്ന അധ്യാപകനാണ് പെൺകുട്ടിയെ സ്‌പെഷ്യൽ ക്ലാസുണ്ടെന്ന വ്യാജേന വിളിച്ചുവരുത്തി ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയത്.

 

സംഭവത്തിൽ മനംനൊന്ത് പെൺകുട്ടി വീട്ടിൽ ആരുമില്ലാത്ത സമയത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. ബലാത്സംഗം നടത്തിയ ശേഷം ഒളിവിൽ പോയ അധ്യാപകനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

 

പ്രതിക്കെതിരെ പോലീസ് പോക്സോ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

സംഭവത്തിന് പിന്നാലെ വിദ്യാർത്ഥിനിക്ക് ആർഎസ് പുരത്തെ തന്നെ മറ്റൊരു സ്കൂളിൽ പെൺകുട്ടി അഡ്മിഷൻ എടുത്തെങ്കിലും മാനസിക ബുദ്ധിമുട്ട് കാരണം ക്ലാസിൽ പോയിരുന്നില്ല.

 

ആത്മഹത്യ ചെയ്യുമ്പോൾ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.