Friday 14 December 2018


മുകുന്ദറ പാലത്തിൽ നിന്നും യുവതി ആറ്റിലേക്ക് ചാടി

By Sooraj S .01 Jan, 1970

imran-azhar

 

 

കാട്ടാക്കട: മുകുന്ദറ പാലത്തിന് സമീപം ഇന്നലെ വൈകുന്നേരം ഉദ്ദേശം ആറരയോടെയാണ് സംഭവം ഉണ്ടായത്. പാലത്തിന് സമീപം ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നു യുവതി അപ്രതീക്ഷിതമായി ആറ്റിലേക്ക് ചാടുകയായിരുന്നു. പരുത്തിപ്പള്ളി തേമ്പാമൂട് സ്വദേശി ദിവ്യയാണ്(22)യാണ് ആറ്റിലേക്ക് ചാടിയത്. ദിവ്യ അധികസമയം ഫോണിൽ സംസാരിച്ചുകൊണ്ട് നിന്നിരുന്നതായും തുടർന്ന് ആറ്റിലേക്ക് ചാടുകയായിരുന്നുവെന്നും സമീപവാസികളായ ദൃക്‌സാക്ഷികൾ പറയുന്നു. എന്നാൽ അപകട കാരണം വ്യക്തമല്ല. ദിവ്യ കാലുവഴുതി ആറ്റിലേക്ക് വീണതാണോ അതോ ആത്മഹത്യാ ശ്രമം ആയിരുന്നോ എന്നും പൊലീസിന് സംശയമുണ്ട്. സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. പാലത്തിന് സമീപത്ത് നിന്നും യുവതിയുടെ മൊബാല്‍ ഫോണ്‍, ചെരുപ്പ്, വാച്ച്‌ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ ആറ്റിൽ ശക്തമായ അടിയൊഴുക്കാണ് ഉള്ളത്. യുവതിയുടെ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അഗ്നിശമന സേന തിരച്ചിൽ നടത്തുകയാണ്.