Friday 14 August 2020




സ്വർണക്കടത്ത് ; പ്രതികൾ യു എ യുടെ വ്യാജമുദ്ര നിർമിച്ചു ; സ്വപനയും സന്ദീപും ജൂലൈ 21 വരെ എൻ ഐ എ കസ്റ്റഡിയിൽ

By online desk .13 Jul, 2020

imran-azhar

 


കൊച്ചി: സ്വർണ്ണക്കടത്തുകേസിലെ പ്രതികൾ സ്വർണം കടത്തുന്നതിനായി ഉപയോഗിച്ചത് യു എ യുടെ വ്യാജ മുദ്രയും സ്റ്റിക്കറുമാണെന്ന് എൻ ഐ എ. ഫൈസൽ ഫരീദ് ആണ് നിര്മിച്ചതെന്നും ബാഗേജിന് നയതന്ത്ര നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇതെന്നും എൻ.ഐ.എ. സംഘം കോടതിയെ അറിയിച്ചുഎൻ ഐ എ യുടെ പ്രത്യേക അപേക്ഷ പരിഗണിച്ച കോടതി സ്വപ്നയേയും സന്ദീപിനെയും ജൂലൈ 21 . വരെ കസ്റ്റഡിയിൽ വിട്ടു.

 

 

അതേസമയം സ്വർണം കടത്തിയ ബാഗേജ് തങ്ങളുടേതല്ല എന്ന് യു എ ഇ നേരത്തെ വ്യക്തമാക്കിയിരുന്നു അത് പൂർണ്ണമായും ശരി വെക്കുന്നതാണ് എൻ ഐ എ യുടെ റിപ്പോർട്ട് . നയതന്ത്ര ബാഗേജിന് പരിരക്ഷ ലഭിക്കാനായി പ്രതികൾ യു എ യുടെ സ്റ്റിക്കറും വ്യാജമുദ്രയും നിര്മിച്ചതെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. കൂടാതെ കേരളത്തിലെത്തുന്ന സ്വർണം ആഭരണ നിർമാണത്തിനല്ല തീവ്രവാദ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും എൻ ഐ എ കോടതിയെ അറിയിച്ചുകേസിലെ മൂന്നാം പ്രതിയായ ഫൈസൽ ഫരീദിന്റെ പേരും മേൽവിലാസവും തിരുത്താനും എൻ ഐ എ കോടതിയിൽ അപേക്ഷ നൽകി