Tuesday 25 June 2019




കൊല്ലത്ത് വസ്ത്രം അലക്കുന്നതിനിടെ വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു

By anju.25 Mar, 2019

imran-azhar


കൊല്ലം: വീട്ടുമുറ്റത്ത് തുണി അലക്കിക്കൊണ്ട് നിന്ന വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു. പ്രാക്കുളം പുത്തേത്ത് മുക്കിന് സമീപം കാര്‍ത്തിക ഭവനില്‍ പശുപാലന്റെ ഭാര്യ ഷീജ(54)യ്ക്കാണ് സൂര്യാഘാതമേറ്റത്. ഇവരെ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു.

 

കഴുത്തിലും നെഞ്ച് ഭാഗത്തുമാണ് സൂര്യാതാപം ഏറ്റത്. നീറ്റല്‍ അനുഭവപ്പെടുകയും കഴുത്തിന്റെ ഭാഗത്ത് കുമിളകള്‍ വന്ന് പൊട്ടുകയും ചെയ്തതിനെ തുടര്‍ന്ന് എന്തോ കടിച്ചതാണെന്ന ധാരണയിലിരുന്ന ഷീജയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.

 

പരിശോധനയില്‍ സൂര്യാഘാതമേറ്റതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വേനല്‍ കടുത്തതോടുകൂടി ഇതുവരെ ജില്ലയില്‍ 12 പേര്‍ക്ക് സൂര്യതാപമേറ്റതായിട്ടാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. പുറംപണിയില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഇലക്ഷന്‍ പ്രചരണത്തിനിറങ്ങിയവരെയുമാണ് ഇതേറെ ബാധിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൊല്ലം ജില്ലയില്‍ ചൂട് വര്‍ദ്ധിക്കൂമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.