Friday 16 November 2018


സർക്കാരിനെ പരിഹസിച്ച് സുപ്രീംകോടതി

By BINDU PP.10 Apr, 2017

imran-azhar

 

 

ന്യൂഡൽഹി: ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അമ്മ മഹിജ നടത്തിയ സമരത്ത തുടർന്ന് ഡിജിപിയെ മാറ്റിയോ എന്ന് സർക്കാരിനോട് സുപ്രീംകോടതി. ടി.പി.സെൻകുമാറിനെ സംസ്‌ഥാന പൊലീസ് മേധാവി സ്‌ഥാനത്തുനിന്നു മാറ്റിയതുമായി ബന്ധപ്പെട്ട കേസിൽ വാദം നടക്കുന്നതിനിടെയാണ് കോടതി സർക്കാരിനെ പരിഹസിച്ചത്. മഹിജ അഞ്ചു ദിവസം നിരാഹാരം നടത്തിയില്ലേ എന്നും കോടതി ചോദിച്ചു. ജസ്റ്റിസ് മദൻ.ബി. ലോക്കുറിന്റെതാണ് പരാമർശം. ഉച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.ജിഷ കേസ്, പുറ്റിങ്ങൽ അപകടം എന്നിവയിലുണ്ടായ കൃത്യനിർവഹണ വീഴ്ചയെ തുടർന്നാണ് സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയതെന്നാണ് സർക്കാർ നിലപാട് .പൊലീസ് മേധാവി സ്‌ഥാനത്തുനിന്നു സെൻകുമാറിനെ മാറ്റുന്നതിന് ആധാരമാക്കിയ രേഖകൾ ഹാജരാക്കാൻ സംസ്‌ഥാന സർക്കാരിനോടു സുപ്രീം കോടതി നിർദേശിച്ചിരുന്നു. പുറ്റിങ്ങൽ ജുഡീഷ്യൽ കമ്മിഷന്റെ നടപടികളുടെ സ്‌ഥിതി, സിബിസിഐഡി അന്വേഷണത്തിന്റെ റിപ്പോർട്ട്, ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ സ്‌ഥിതി തുടങ്ങിയ കാര്യങ്ങളാണു സത്യവാങ്‌മൂലമായി നൽകാൻ കോടതി ആവശ്യപ്പെട്ടത്.