Friday 10 July 2020




വിവാഹേതര ബന്ധം കുറ്റമല്ലെന്ന് സുപ്രീംകോടതി

By Sooraj S.27 Sep, 2018

imran-azhar

 

 

ന്യൂ ഡൽഹി: ഐപിസി സെക്‌ഷൻ 497, സിആർപിസി 198(2) എന്നീ വകുപ്പുകൾ ഹൈക്കോടതി റദ്ധാക്കി. ഈ നിയമം അനുസരിച്ച് വിവാഹേതര ബന്ധത്തിൽ പുരുഷനെ കുറ്റക്കാരനായി കണക്കാക്കുന്നു. ഈ നിയമമാണ് സുപ്രീംകോടതി റദ്ദാക്കിയത്. ജോസഫ് ഷൈൻ എന്ന പൊതുപ്രവർത്തകനാണ് സ്ത്രീകളെയും നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതേ തുടർന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ഏകകണ്ഠേനയാണ് വിധി പ്രസ്താവന നടത്തിയത്. വിവാഹ മോചനം ആവശ്യപ്പെടുമ്പോഴാണ് ക്രിമിനൽ കുറ്റമാകുന്നതെന്നും വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമാകില്ലെന്നും കോടതി വ്യക്തമാക്കി. 158 വർഷങ്ങൾ പഴക്കമുള്ള വകുപ്പാണ് ഐപിസി സെക്‌ഷൻ 497.എന്നാൽ വിവാഹേതര ബന്ധത്തിന്റെ പേരിൽ പങ്കാളി ആത്മഹത്യക്ക് ശ്രമിക്കുകയാണെങ്കിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുക്കാമെന്നും കോടതി നിരീക്ഷിച്ചു.