Friday 10 April 2020




വിധി വൈകും, ദി​ലീ​പി​ന്‍റെ ഹ​ർ​ജി​യി​ൽ വിധി പറയുന്നത് സുപ്രീംകോടതി നീട്ടി

By Sooraj Surendran.02 May, 2019

imran-azhar

 

 

ന്യൂ ഡൽഹി: കൊച്ചിയിൽ പ്രമുഖ നേടിയ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങളടങ്ങി എന്നാരോപിക്കുന്ന മെമ്മറി കാർഡ് നൽകണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ വിധി പറയുന്നത് സുപ്രീംകോടതി നീട്ടി. അതേസമയം ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് രേഖയാണോ? തൊണ്ടിമുതലാണോയെന്ന് ഉത്തരം നൽകണമെന്നും സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നൽകണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖയാണെങ്കില്‍ ദിലീപിന് കൈമാറണമോ എന്നകാര്യത്തില്‍ വിചാരണകോടതിക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.