Friday 30 July 2021




വിമതർക്ക് കനത്ത തിരിച്ചടി; രാ​ജി​യി​ലും അ​യോ​ഗ്യ​ത​യി​ലും സ്പീ​ക്ക​ർ തീരുമാനമെടുക്കും: സുപ്രീംകോടതി

By Sooraj Surendran .16 Jul, 2019

imran-azhar

 

 

ന്യൂ ഡൽഹി: കർണാടകയിൽ വിമത എംഎൽഎമാർക്ക് കനത്ത തിരിച്ചടി. എംഎൽഎമാരുടെ രാജിയിൽ സ്പീക്കർ തീരുമാനമെടുക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. അതേസമയം വിമത എംഎൽമാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുള്‍ റോത്തഗി താല്പര്യമില്ലാത്ത വിഭാഗത്തിനൊപ്പം തുടരാൻ എംഎല്‍എമാരെ സപീക്കര്‍ നിർബന്ധിക്കുകയാണെന്നും. രാജി അംഗീകരിച്ചാൽ കർണാടക സർക്കാർ ന്യൂനപക്ഷമാകുമെന്നും ഈ സാഹചര്യത്തിലാണ് സ്പീക്കർ രാജി അനുവദിക്കാത്തതെന്നും ആരോപിച്ചു. വിമത എംഎൽഎമാരുടെ രാജിയിൽ മാത്രമല്ല, അയോഗ്യതയിലും സ്പീക്കർക്ക് തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.