Friday 10 April 2020




ആസാം പൗരത്വ രജിസ്‌ട്രേഷൻ: കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

By Sooraj Surendran .05 Feb, 2019

imran-azhar

 

 

ന്യൂ ഡൽഹി: ആസാം പൗരത്വ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പൗരത്വ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ അനുമതി തേടി കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തിൽ കേന്ദ്രസർക്കാർ പൗരത്വ രജിസ്‌ട്രേഷൻ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിമർശിച്ചു. മൂന്ന് ആഴ്ചത്തേക്ക് പൗരത്വ രജിസ്ട്രേഷൻ നടപടികൾ നീട്ടിവയ്ക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടി വരുമോ എന്നും രൂക്ഷമായ ഭാഷയില്‍ കോടതി ചോദിച്ചു. അറ്റോണി ജനറലും സോളിസിറ്റര്‍ ജനറലും കാര്യങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണമല്ല നൽകിയതെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.