Saturday 15 August 2020




ആനയുടെ പ്രതിമ നിർമ്മിക്കാൻ ചിലവിട്ട പണം മായാവതി തിരിച്ചടക്കണമെന്ന് സുപ്രീംകോടതി

By Sooraj Surendran .08 Feb, 2019

imran-azhar

 

 

ന്യൂ ഡൽഹി: ആനയുടെ പ്രതിമ നിർമ്മിക്കാനായി പൊതു ഖജനാവിൽ നിന്നും ചെലവാക്കിയ പണം തിരിച്ചടക്കണമെന്ന് മായാവതിയോട് സുപ്രീംകോടതി. രാഷ്ട്രീയ പാർട്ടികളെ വളർത്തുന്നതിനും പ്രതിമകൾ നിർമ്മിക്കുന്നതിനും പൊതു ഖജനാവിൽ നിന്നല്ല പനമെടുക്കേണ്ടതെന്നും കോടതി പറഞ്ഞു. മായാവതിയുടെ നടപടിക്കെതിരെ ഒരു അഭിഭാഷകനാണ് കോടതിയിൽ ഹർജി സമർപ്പിച്ചത് ഈ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി തീരുമാനം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഏപ്രിൽ രണ്ടിനാണ് ഹർജി പരിഗണിക്കാനിരിക്കുന്നത്.