Sunday 07 June 2020




തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്: ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

By online desk.28 Feb, 2020

imran-azhar

 

 

ന്യൂ ഡൽഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് എതിരായ റിട്ട് ഹര്‍ജി നിലനില്‍ക്കില്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കുന്നതിന് എതിരെയുള്ള ഹര്‍ജി ഹൈക്കോടതി തന്നെ പരിഗണിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. ഹൈക്കോടതി ഉത്തരവിലെ പിഴവ് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്. വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം ആദാനി ഗ്രൂപ്പിന് കൈമാറുന്നതിന് എതിരെയുള്ള കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്.