Wednesday 15 July 2020




സുതാര്യത അനിവാര്യം; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിവരാവകാശ നിയമ പരിധിയിൽ

By Chithra.13 Nov, 2019

imran-azhar

 

ന്യൂ ഡൽഹി : പൊതുതാൽപര്യം സംരക്ഷിക്കാനായി സുതാര്യത അനിവാര്യമാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി തന്നെ ഉത്തരവിട്ടു. ഡൽഹി ഹൈക്കോടതിയുടെ വിധി ശരി വെയ്ക്കുകയായിരുന്നു സുപ്രീം കോടതി.

 

ഭരണഘടനാ ബെഞ്ചിലെ അഞ്ച് ജഡ്ജിമാരിൽ മൂന്ന് പേർ തീരുമാനത്തെ അനുകൂലിച്ചപ്പോൾ രണ്ട് പേർ വിയോജിച്ചു. ഈ സുപ്രധാന വിധി ജഡ്ജി നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിർണായകമായ തീരുമാനമാകും. എന്നാൽ സുതാര്യതയുടെ പേരിൽ ജുഡീഷ്യറിയുടെ സ്വാന്തന്ത്ര്യത്തെ ഹനിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.

 

വിവരാവകാശ നിയമം ജുഡീഷ്യറിയെ നിരീക്ഷിക്കാനുള്ള ഉപകാരണമാക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഒന്നിച്ചു പോകണമെന്നും കോടതി വ്യക്തമാക്കി.