By Chithra.21 Nov, 2019
ന്യൂ ഡൽഹി : കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കോടതിയുടെ വിമർശനം.
കേസ് കേന്ദ്ര സർക്കാർ ഗൗരവമായല്ല കാണുന്നതെന്ന് ജസ്റ്റിസ് എൻ.വി. രമണ കുറ്റപ്പെടുത്തി. കശ്മീരിലെ സാഹചര്യങ്ങളെക്കുറിച്ച് കേസിലെ കക്ഷികൾക്ക് കൊടുക്കാനായി റിപ്പോർട്ട് എന്തുകൊണ്ട് ഇതുവരെയും സമർപ്പിച്ചില്ല എന്നും കോടതി ചോദിച്ചു.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടാണ് കോടതി ചോദ്യങ്ങൾ ചോദിച്ചത്. കേസുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകണമെന്നും കോടതി വ്യക്തമാക്കി. കശ്മീരിലെ കരുതൽ തടങ്കൽ കേസുകളൊന്നും പരിഗണിക്കില്ലെന്നും ജസ്റ്റിസ് രമണ പറഞ്ഞു.