Friday 27 May 2022




രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത് സുപീംകോടതി;ജാമ്യത്തിനായി കോടതിയെ സമീപിക്കാം

By Priya.11 May, 2022

imran-azhar

ന്യൂഡല്‍ഹി:രാജ്യദ്രോഹക്കുറ്റം സുപീംകോടതി സ്റ്റേ ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ പുനഃപരിശോധന അവസാനിക്കുന്നതുവരെയാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ണായക നിലപാട്. ഇനി 124 എ വകുപ്പ് പ്രകാരം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും പുഃനപരിശോധന അവസാനിക്കുന്നതുവരെ ഈ വകുപ്പില്‍ കേസെടുക്കരുത്. ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

 

 


ഹര്‍ജിക്കാരുടെ ഇതൊരു കൊളോണിയല്‍ നിയമമാണ്, ഭരണഘടനാവിരുദ്ധമാണ് എന്നിങ്ങനെയുള്ള വാദങ്ങള്‍ കേട്ട ശേഷമാണ് ബെഞ്ച് തീരുമാനം എടുത്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഹര്‍ജിക്കാരില്‍ എത്ര പേര്‍ ജയിലിലുണ്ടെന്ന ചോദ്യത്തിന് ഒരാള്‍ എന്നായിരുന്നു മറുപടി. രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍നിന്ന് പൊലീസിനെ വിലക്കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.എന്നാല്‍, ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ ഇതിനെ എതിര്‍ത്തു.

 

 


ആദ്യമായാണ് 162 വര്‍ഷമായി തുടര്‍ന്നുവരുന്ന നിയമം സ്റ്റേ ചെയ്യുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് 13,000 കേസുകളിലായി 800 പേരാണ് ജയിലില്‍ കഴിയുന്നുണ്ട്.