Friday 10 April 2020




ആധാർ വിധി; ബിജെപിക്കെതിരെ കോൺഗ്രസ് രംഗത്ത്

By Sooraj S.26 Sep, 2018

imran-azhar

 

 

ന്യൂ ഡൽഹി: ആധാർ വിധിയിൽ ബിജെപിക്കെതിരെ കോൺഗ്രസ് രംഗത്ത്. സുപ്രീംകോടതിയുടെ വിധി ബിജെപിക്ക് മുഖത്തേറ്റ അടിയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ബയോമെട്രിക് വിവരങ്ങള്‍ വിറ്റു കാശാക്കാനുള്ള ബിജെപി സർക്കാരിന്റെ പദ്ധതി ഇതോടെ വെള്ളത്തിലായെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു. കോർപറേറ്റ് കമ്പിനികൾക്ക് ആധാറിലെ വിവരങ്ങൾ നൽകുന്ന നിയമമാണ് കോടതി റദ്ദാക്കിയത്. സുപ്രീംകോടതിയുടെ സുപ്രധാന വിധി സ്വാഗതം ചെയ്യുന്നുവെന്നും കോൺഗ്രസ് പറഞ്ഞു. കോടതിയുടെ ഈ തീരുമാനം അഭിനന്ദനാർഹമാണെന്നും കോൺഗ്രസ് പറഞ്ഞു.