Sunday 08 December 2019




വിവരാവകാശം സുപ്രീം കോടതിക്ക് ബാധകമോ? വിധി ഇന്ന്

By Chithra.13 Nov, 2019

imran-azhar

 

ന്യൂ ഡൽഹി : പരമോന്നത നീതിപീഠമായ സുപ്രീം കോടതിയും ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന വിഷയത്തിൽ സുപ്രീം കോടതി തന്നെ ഇന്ന് വിധി പറയും.

 

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. വിവരാവകാശ നിയമം ബാധകമാണെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു, ഇതിനെതിരെ നൽകിയ അപ്പീലിലാണ് സുപ്രീം കോടതി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിധി പറയുന്നത്.

 

2009 നവംബർ 24നാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് വരുന്നത്. ഇതിനെതിരെ 2010 നവംബറിൽ സുപ്രീം കോടതി പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപ്പീൽ നൽകിയത്. ഇത് പരിഗണിച്ച സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. ആറ് വർഷത്തിന് ശേഷം 2016ൽ ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടു.