Saturday 15 August 2020




സ​ർ​ക്കാ​ർ ജോ​ലി​യിലെ സ്ഥാനക്കയറ്റം: ക്വാ​ട്ട​ക​ളും സം​വ​ര​ണ​വും മൗ​ലി​കാ​വ​കാ​ശ​മ​ല്ലെ​ന്ന് സു​പ്രീം കോ​ട​തി

By Sooraj Surendran .09 Feb, 2020

imran-azhar

 

 

ന്യൂ ഡൽഹി: സർക്കാർ ജോലിയിലെ സ്ഥാനക്കയറ്റത്തിന് വേണ്ടിയുള്ള ക്വാട്ടകളും സംവരണവും മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി. ഉത്തരാഖണ്ഡ് പൊതുമരാമത്ത് വകുപ്പിൽ അസി. സിവിൽ എൻജിനീയർ തസ്തികയിൽ സ്ഥാനക്കയറ്റത്തിനു എസ്‌സി/എസ്ടി വിഭാഗത്തിനു സംവരണം നൽകണമെന്ന ഹർജിയിന്മേലാണ് ഉത്തരവ്. സംവരണം നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് നിർദേശിക്കാൻ കോടതിക്കാവില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം.

 

പ്രത്യേക വിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം അനുവദിക്കണമെന്ന് 2012-ല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം മറികടക്കുന്നതായിരുന്നു സുപ്രീംകോടതിയുടെ വിധി. സ്ഥാനക്കയറ്റങ്ങളിൽ റിസർവേഷൻ വ്യക്തികളുടെ മൗലീകാവകാശമല്ലെന്നും കോടതി പ്രത്യേകം നിരീക്ഷിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ പ്രത്യേക വിഭാഗക്കാര്‍ക്ക് പ്രാതിനിധ്യമില്ലെന്ന കൃത്യമായ കണക്കുകള്‍ കാണാതെ കോടതിക്ക് നിബന്ധന വെയ്ക്കാനാവില്ലെന്നും കോടതി പറഞ്ഞു.