Friday 10 July 2020




മുല്ലപ്പെരിയാർ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രീംകോടതി

By Sooraj S.01 Jan, 1970

imran-azhar

 

 

ന്യൂ ഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി താഴ്ത്തണമെന്നാണ് നിർദേശം. 142 അടിയായി ജലനിരപ്പ് വർധിച്ച ശേഷം യാതൊരു മുന്നറിയിപ്പും ഇല്ലാതെ തമിഴ്നാട് അണക്കെട്ടിലെ ഷട്ടറുകൾ തുറന്നത് പ്രളയം രൂക്ഷമാകുന്നതിന് കാരണമായി എന്നാണ് കേരളം ഉന്നയിക്കുന്ന ആരോപണം. ഇത് സംബന്ധിച്ച് കേരളത്തിന്‍റെ സത്യവാങ്മൂലം പരിഗണിക്കവെയാണ് സുപ്രീംകോടതി പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഓഗസ്റ്റ് 30വരെ ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്നും കോടതി നിർദ്ദേശിച്ചു.