Friday 30 July 2021




ഷഹീന്‍ ബാഗ് സമരകേന്ദ്രത്തിലെ കുഞ്ഞിന്റെ മരണം; സുപ്രീംകോടതി കേസെടുത്തു

By Sooraj Surendran .10 Feb, 2020

imran-azhar

 

 

ന്യൂ ഡൽഹി: ഷഹീന്‍ ബാഗിലെ സമരകേന്ദ്രത്തില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ സുപ്രീംകോടതി കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ദേശീയ ധീരതാ പുരസ്‌കാര ജേതാവ് സെന്‍ സദാവര്‍തെ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഈ കത്ത് ഹർജിയായി പരിഗണിച്ച് സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും, ഡൽഹി സർക്കാരും മറുപടി നൽകണമെന്നാവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു. കുട്ടികളെയും നവജാത ശിശുക്കളെയും സമരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് സെന്‍ സദാവര്‍തെ ചീഫ് ജസ്റ്റിസിന് കത്തയച്ചത്. നാലുമാസം പ്രായമുള്ള ശിശുവിന് സമരത്തില്‍ എങ്ങനെ പങ്കെടുക്കാനാകുമെന്ന ചോദ്യം ചീഫ് ജസ്റ്റിസ് കോടതിയിൽ ഉന്നയിച്ചു.