Saturday 15 August 2020




ശബരിമല സ്ത്രീ പ്രവേശനം: എല്ലാം ഹർജികളും സുപ്രീംകോടതി നാളെ പരിഗണിക്കും

By Sooraj Surendran .05 Feb, 2019

imran-azhar

 

 

ന്യൂ ഡൽഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച എല്ലാ ഹർജികളും കോടതി നാളെ പരിഗണിക്കും. പുനഃപരിശോധനാ ഹർജികളും, റിട്ട് ഹർജികളും, ദേവസ്വം ബോർഡ് സമർപ്പിച്ച സാവകാശ ഹർജിയുമടക്കം നിരവധി ഹർജികളാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ 10:30ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി. വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. 2 കോടതിയലക്ഷ്യ ഹർജിയും സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച പരിഗണിക്കുന്ന കേസുകൾ കോടതി ലിസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്.