Friday 10 July 2020




അനുഛേദം 35-എ ഭരണഘടന വിരുദ്ധമാണോ എന്ന് പരിശോധിക്കും- സുപ്രീം കോടതി

By Kavitha J.06 Aug, 2018

imran-azhar

 

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയിലെ അനുഛേദം 35-എ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി. അനുഛേദം 35-എ ഭരണഘടന വിരുദ്ധമാണോ എന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. കൂടാതെ, അനുഛേദം 35-എ വകുപ്പ് പിന്‍വലിക്കണമെന്ന ഹര്‍ജി ഭരണഘടന ബെഞ്ചിന് വിടുന്നത് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഭരണഘടനയിലെ 35-എ വകുപ്പ് ഭൂ ഉടമസ്ഥത, തൊഴില്‍ തുടങ്ങിയ വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ ജമ്മു കശ്മീര്‍ സര്‍ക്കാറിന് പ്രത്യേക അധികാരം നല്‍കുന്നതാണ്. ഈ അനുഛേദപ്രകാരം, മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് കശ്മീരില്‍ ഭൂമി വാങ്ങാന്‍ കഴിയില്ല. അത്‌പോലെ തന്നെ, തൊഴില്‍, ആനുകൂല്യങ്ങള്‍ എന്നിവക്കും ഈ നിയന്ത്രണം ബാധകമാണ്. അതിനാല്‍, 35-എ വകുപ്പ് സാധുതയില്ലാത്തതാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍, 60 വര്‍ഷമായി നിലനില്‍ക്കുന്നതാണ് അനുഛേദം 35 എ എന്ന് എന്ന് ദീപക്ക് മിശ്ര നിരീക്ഷിച്ചു. ഈ അനുഛേദം പിന്‍വലിച്ചാല്‍ കശ്മീരില്‍ പോലീസ് കലാപം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജെന്റ്‌സ് റിപ്പോര്‍ട്ട് ഉണ്ട്. കേസ് ഓഗസ്റ്റ് 27ലേക്ക് മാറ്റി.