By Sooraj Surendran.30 Apr, 2019
മുതിർന്ന മാധ്യമപ്രവർത്തകൻ എസ് ഗോപന്റെ നിര്യാണത്തിൽ സുരാജ് വെഞ്ഞാറമൂട് അനുശോചിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരാജ് വെഞ്ഞാറമൂട് അനുശോചനം രേഖപ്പെടുത്തിയത്. വർഷങ്ങൾക്ക് മുമ്പ് തന്നെ നമ്മുടെ ഒക്കെ കുട്ടികാലം മുതൽ കേട്ട് വളർന്ന ഒരു ശബ്ദമാണിത്.
ശബ്ദങ്ങളെ സ്നേഹിക്കുന്ന ഒരാളെന്ന നിലയ്ക്ക് ഞാൻ എന്നും ആരാധിച്ചിരുന്ന ഒരു ശബ്ദമായിരുന്നു ഗോപൻ ചേട്ടന്റേത് സുരാജ് പറഞ്ഞു. 'ഞാൻ ആദ്യകാലങ്ങളിൽ അനുകരിച്ച് പഠിക്കാൻ ശ്രമിച്ചിരുന്നു ശബ്ദങ്ങളിൽ ഒന്ന്....
2014 ഇൽ നാഷണൽ അവാർഡ് വാങ്ങാൻ ഡൽഹിയിൽ പോയപ്പോളാണ് ഗോപൻ ചേട്ടനെ ആദ്യമായി ഞാൻ കാണുന്നത്' സൂരജ് കൂട്ടിച്ചേർത്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആകാശവാണി ദില്ലി മലയാളം വിഭാഗം മുന്‍മേധാവിയുമായിരുന്നു അദ്ദേഹം.