Wednesday 08 April 2020




ത്രിരാഷ്ട്ര പര്യടനത്തിന് തുടക്കം കുറിച്ച് സുഷമ സ്വരാജ്

By Sooraj S.01 Jan, 1970

imran-azhar

 

 

ന്യൂ ഡൽഹി: ത്രിരാഷ്ട്ര പര്യടനത്തിന് തുടക്കം കുറിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മൂന്ന് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനാണ് സുഷമ സ്വരാജ് ത്രിരാഷ്ട്ര പര്യടനം നടത്തുന്നത്. ഉസ്‌ബെക്കിസ്ഥാൻ,കിർഗിസ്ഥാൻ,കസാഖിസ്ഥാൻ എന്നീ രാജ്യങ്ങളിലാണ് സന്ദർശനം നടത്തുന്നത്. ഓഗസ്റ്റ് 2ന് തുടങ്ങുന്ന സന്ദർശനം 5 വരെ നീളും. രാജ്യങ്ങളിൽ സന്ദർശനം നടത്തുമ്പോൾ അതാത് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെയും സുഷമ സ്വരാജ് സന്ദർശിക്കും. ത്രിരാഷ്ട്ര പര്യടനത്തിന് ഓഗസ്റ്റ് 2ന് തുടക്കം കുറിക്കുകയും ചെയ്തു.