Wednesday 08 April 2020




പാകിസ്ഥാൻ ഭീകരവാദം നിർത്തട്ടെ: സാർക്ക് ഉച്ചകോടിക്കില്ലെന്ന് സുഷമ സ്വരാജ്

By Sooraj Surendran.28 Nov, 2018

imran-azhar

 

 

ന്യൂ ഡൽഹി: സാർക്ക് ഉച്ചകോടിയിലേക്കുള്ള പാകിസ്ഥാൻ വിദേശകാര്യ വക്താവിന്റെ ക്ഷണം നിരസിച്ച് ഇന്ത്യ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കഴിഞ്ഞ ദിവസമാണ് സാർക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പാകിസ്ഥാൻ വിദേശകാര്യ വക്താവ് അറിയിച്ചിരുന്നു. പാകിസ്ഥാൻ ആദ്യം ഇന്ത്യയിൽ നടത്തുന്ന ഭീകരവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കട്ടെ എന്നിട്ടാകാം ചർച്ചയെന്നാണ് സുഷമ സ്വരാജിന്റെ പ്രതികരണം. 2016ൽ നടക്കേണ്ടിയിരുന്ന ഉച്ചകോടി പാകിസ്ഥാൻ ആക്രമണങ്ങൾ കാരണം ഇന്ത്യ ഉപേക്ഷിക്കുകയായിരുന്നു. 18 സൈനികരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സെപ്റ്റംബറിൽ നടക്കേണ്ടിയിരുന്ന ചർച്ചയ്ക്ക് മുൻപ് തന്നെ ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ചയ്ക്കു ശേഷം ഇന്ത്യ പിന്മാറുകയായിരുന്നു.