Wednesday 08 April 2020




ആഗോള ഭീകരതക്കെതിരെ ഒരുമിച്ച് പോരാടണം: സുഷമാ സ്വരാജ്

By Sooraj Surendran .01 Mar, 2019

imran-azhar

 

 

അബുദാബി: ആഗോള ഭീകരതക്കെതിരെ ഒഐസിയിൽ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ദക്ഷിണേന്ത്യയിൽ ഭീകരവാദ പ്രവർത്തനങ്ങൾ വർധിച്ചു വരികയാണെന്നും ഇതിനെതിരെ ഒരുമിച്ച് നിന്ന് പോരാടണമെന്നും സുഷമാ സ്വരാജ് പറഞ്ഞു. അതിർത്തി ലംഘിച്ചുകൊണ്ടുള്ള പാകിസ്ഥാനെ ആക്രമണം അവസാനിപ്പിക്കണമെന്നും അവർ ഇസ്‌ലാമിക സഹകരണ സംഘടന(ഒഐസി) സമ്മേളനത്തിൽ പറഞ്ഞു. മാത്രമല്ല ഭീകരതയെ പിന്തുണയ്ക്കുന്നവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കണമെന്നും സുഷമാ സ്വരാജ് പറഞ്ഞു. പാകിസ്ഥാന്റെ പേര് പരാമർശിക്കാതെയായിരുന്നു സുഷമാ സ്വരാജിന്റെ പ്രതികരണം. ഭീകര ക്യാമ്പുകൾ നശിപ്പിക്കണമെന്നും, ഭീകരസംഘടനകൾക്ക് പണം നൽകുന്നത് അവസാനിപ്പിക്കണമെന്നും സുഷമാ സ്വരാജ് പറഞ്ഞു.