Tuesday 17 September 2019




സുഷമ സ്വരാജ് അന്തരിച്ചു

By Sooraj Surendran.07 Aug, 2019

imran-azhar

 

 

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ‌കേന്ദ്രമന്ത്രിയുമായിരുന്ന സുഷമ സ്വരാജ് (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ജനകീയ നിലപാടുകളിലൂടെ ജനശ്രദ്ധ നേടിയ നേതാവായിരുന്നു സുഷമ സ്വരാജ്. ഒന്നാം മോദി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ. ലോക സഭയിലെ വളരെ മുതിർന്ന നേതാവുകൂടിയായ ഇവർ പത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. 1990 ഏപ്രിലിൽ സുഷമാ സ്വരാജ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1990 മുതൽ 1996 വരെയുള്ള കാലഘട്ടത്തിലേക്കായിരുന്നു ഇത്. 1996 ൽ പതിനൊന്നാം ലോകസഭയിലേക്ക് ദക്ഷിണ ഡെൽഹിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീംകോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു ഭർത്താവ്. രാജ്യസഭയിൽ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവർക്കുണ്ട്. ബൻസൂരി ഏക പുത്രിയാണ്. 1998 ൽ കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജിവെച്ച് അവർ ഡൽഹി നിയമസഭയിലേക്കു മത്സരിച്ചു. ഡെൽഹിയിലെ ഹൗസ് ഖാസ് മണ്ഡലത്തിൽ കോൺഗ്രസ്സിന്റെ പ്രൊഫസർ കിരൺ വാലിയെ ആണ് സുഷമ പരാജയപ്പെടുത്തിയത്. സുഷമസ്വരാജ് ഡെൽഹിയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി ചുമതലയേറ്റു.