Wednesday 08 April 2020




സുഷമ സ്വരാജിന്റെ ത്രി​രാ​ഷ്ട്ര സ​ന്ദ​ർ​ശ​ന​ത്തി​ന് ശനിയാഴ്ച തുടക്കം

By Sooraj Surendran .14 Feb, 2019

imran-azhar

 

 

ന്യൂ ഡൽഹി: വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ത്രിരാഷ്ട്ര സന്ദർശനത്തിന് ശനിയാഴ്ച തുടക്കമാകും. രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ബൾഗേറിയ, മൊറോക്കോ, സ്പെയിൻ എന്നിവിടങ്ങളിലായാണ് സന്ദർശനം. സന്ദർശനത്തിന്റെ ഭാഗമായി സുഷമ സ്വരാജ് മൂന്ന് രാജ്യങ്ങളിലെയും പ്രതിനിധികളുമായി ചർച്ച നടത്തും. നാല് ദിവസമായാണ് സന്ദർശനം നടത്തുക. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.