Wednesday 23 August 2017

സ്വാമിയുടെ ജനനേദ്രിയം മുറിച്ച സംഭവം: പെണ്‍കുട്ടി വീട്ടുതടങ്കലിലെന്ന് അയ്യപ്പദാസ്

By praveen prasannan.20 Jun, 2017

imran-azhar

കൊച്ചി: സ്വാമി ഗംഗേശാനന്ദയുടെ ജനന്ദേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാമുകന്‍ അയ്യപ്പദാസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അയ്യപ്പദാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി.

ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടിയെ കൊണ്ട് നിര്‍ബന്ധിച്ച് എഴുതിവാങ്ങിച്ചതാണെന്നാണ് അയ്യപ്പദാസ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. സ്വാമിക്ക് അനുകൂല ഫോണ്‍ സംഭാഷണവും സമ്മര്‍ദ്ദം ചെലുത്തി രൂപപ്പെടുത്തിയതാണ്.

സ്വാമിയുടെ അഭിഭാഷകനും സംഘപരിവാറുമാണ് ഇപ്പോഴത്തെ മൊഴിമാറ്റത്തിന് പിന്നില്‍. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് പെണ്‍കുട്ടി തന്നെയാണ്. നാല് വര്‍ഷത്തെ ലൈംഗിക പീഡനം സഹിക്കാനാകാതെയാണ് ഇങ്ങനെ ചെയ്തത്.

പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും മാറ്റിയിരിക്കുകയാണ്. വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് ബലമായി സ്വാമിക്കനുകൂലമായ കാര്യങ്ങള്‍ ചെയ്യിക്കുകയാണ്.

പെണ്‍കുട്ടിയുടെ അച്ഛന്‍റെ അസുഖം മുതലെടുത്താണ് ഗംഗേശാനന്ദ അവരുടെ വീടുമായി അടുപ്പം സ്ഥാപിച്ചത്. കുട്ടിക്കാലം മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയാണ്.

ജനനേദ്രിയം ഛേദിക്കപ്പെട്ട ദിവസം താന്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നെന്ന് അയ്യപ്പദാസ് പറയുന്നു. എന്നാല്‍ ജനനേന്ദ്രിയം ഛേദിക്കപ്പെട്ടത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്

ഗംഗേശാനന്ദയുടെ ഹോട്ടലില്‍ ജോലി ചെയ്തപ്പോഴാണ് സ്വാമിയെ പരിചയപ്പെടുന്നതെന്നും അയ്യപ്പദാസ് പറയുന്നു.