Saturday 26 September 2020




ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യദ് സലാഹുദ്ദീന് ആക്രമണത്തില്‍ ഗുരുതര പരിക്ക്

By praveenprasannan.29 May, 2020

imran-azhar

ഇസ്‌ലാമാബാദ്: ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ തലവന്‍ സയ്യദ് സലാഹുദ്ദീന് അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ ഇസലാമാബാദില്‍ വച്ച് ഈ മാസം 25നാണ് ആക്രമണം നടന്നതെന്നാണ് വിവരം. ആക്രമണത്തിന് പിന്നില്‍ പാക ചാര സംഘടന ഐഎസ്‌ഐയാണ് ആണെന്നാണ് സൂചന.



പാക് ചാരസംഘടനയും സലാഹുദീനും തമ്മില്‍ അടുത്ത കാലത്ത് തെറ്റിയെന്നും ഇതാണ് ആക്രമണത്തിന് കാരണമെന്നുമാണ്് അറിയുന്നത്. ഗുരുതര പരിക്കേറ്റ സയദ് സലാഹുദ്ദീനെ സുക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.

ഐഎസ്‌ഐയില്‍ നിന്ന് ഹിസ്ബുള്‍ ഭീകര സംഘടനയ്ക്ക് മതിയായ പിന്തുണ ലഭിക്കുന്നില്ലെന്ന് സലാഹുദ്ദീന്‍ പരാതിപ്പെട്ടിരുന്നു. ഇത് മൂലം ഹിസ്ബുളില്‍ നിന്ന് കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നുവെന്നും സലാഹുദ്ദീന്‍ പരാതിപ്പെട്ടിരുന്നു.



ജമ്മു കശ്മീരിലെ ഹിന്ദ്വാരയില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച ഭീകരാക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സലാഹുദ്ദീന്‍ ഐഎസ്‌ഐയെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു.