Sunday 07 June 2020




ഡൽഹി കലാപം: മു​ൻ ആം​ആ​ദ്മി കൗ​ൺ​സി​ല​ർ താ​ഹി​ർ ഹു​സൈ​ന്‍റെ സ​ഹോ​ദ​ര​നും അ​റ​സ്റ്റി​ൽ

By Sooraj Surendran.09 Mar, 2020

imran-azhar

 

 

ന്യൂ ഡൽഹി: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമം അനുകൂലിക്കുന്നവരും, പ്രതികൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ കലാപവുമായി ബന്ധപ്പെട്ട് മുൻ ആംആദ്മി കൗൺസിലർ താഹിർ ഹുസൈന്‍റെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ഷാ ആലം ആണ് അറസ്റ്റിലായത്. ചന്ദ്ബാഗിൽ നടന്ന ആക്രമണങ്ങളിൽ ഷായ്ക്ക് പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ കൊലയ്ക്ക് കാരണമായ ആക്രമണത്തിൽ ഷാ ആലത്തിന് പങ്കുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് താഹിർ ഹുസൈനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന് ഇരയായ സ്ത്രീകളെ രക്ഷിക്കുന്നതിനിടയിലാണ് താഹിർ ഹുസ്സൈൻ കൊല്ലപ്പെടുന്നത്. ഫെബ്രുവരി 23 മുതല്‍ 25 വരെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 731 കേസുകളാണ് നിലവിൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.