Tuesday 18 December 2018


ഡാക്ക്‌ സേവാ പുരസ്‌ക്കാരവിതരണം 15 ന്

By Sarath Surendran.12 Oct, 2018

imran-azhar



തിരുവനന്തപുരം : ദേശീയ തപാല്‍ വാരത്തോടനുബന്ധിച്ച് കേരള പോസ്റ്റല്‍ സര്‍ക്കിളിലെ ഇക്കൊല്ലത്തെ ഡാക്ക് സേവാ പുരസ്‌ക്കാരങ്ങള്‍ ഈ മാസം 15 ന് വിതരണം ചെയ്യും.

 

തിരുവനന്തപുരത്തെ സര്‍ക്കിള്‍ ഓഫീസില്‍ ഉച്ചതിരിഞ്ഞ് 2.30 ന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന അഗ്നിശമന സേനാ ഡയറക്ടര്‍ ജനറല്‍ എ. ഹേമചന്ദ്രന്‍ ഐ.പി.എസ് മുഖ്യാതിഥിയായിയെത്തും.

 

2017-18 ലെ ഡാക്ക് സേവാ അവാര്‍ഡ് ജേതാക്കളായി അലക്‌സിന്‍ ജോര്‍ജ്ജ് (മുന്‍ സീനിയര്‍സൂപ്രണ്ട് കോട്ടയം പോസ്റ്റോഫീസ്), ശ്രീ.എം. ഹരിസുതന്‍ (ഹെഡ് കോര്‍ട്ടേഴ്‌സ് ഡയറക്ടറുടെ പ്രൈവറ്റ് സെക്രട്ടറി), സി.എം. സുമ (ഗ്രാമീണ്‍ ഡാക്ക് സേവ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, പാലിശ്ശേരി) എന്നിവരെ തിരഞ്ഞെടുത്തു.