Sunday 31 May 2020




ദുബായിൽ അത്യാവശ്യ ഘട്ടത്തിൽ പുറത്തിറങ്ങണോ.. അനുമതി വാങ്ങണം

By online desk .06 Apr, 2020

imran-azhar

 

ദുബായ് : അത്യാവശ്യ ഘട്ടത്തിൽ പുറത്തിറങ്ങണോ  എന്നാൽ  അപേക്ഷ നൽകുകയും അനുമതിയോ വാങ്ങുകയും  വേണം.  24 മണിക്കൂര്‍ അണുനശീകരണ യജ്ഞവും യാത്രാവിലക്കും പ്രഖ്യാപിച്ച ദുബൈയില്‍ അത്യാവശ്യഘട്ടങ്ങളില്‍ പുറത്തിറങ്ങാന്‍  ഇനി അനുമതി സ്വീകരിക്കണം ഇതിനായി https://dxbpermit.gov.ae എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ നല്‍കണം. അല്ലെങ്കില്‍ 800PERMIT അഥവാ 800737648 എന്ന ഹോട്ട്ലൈന്‍ നമ്ബറില്‍ വിളിക്കാം.ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍പുറത്തിറങ്ങാന്‍  അനുമതിയുള്ള ജീവനക്കാരുംപൊതുജനങ്ങളും  ഇതില്‍ അപേക്ഷ നല്‍കിയിരിക്കണം എന്നാണ് നിര്‍ദേശം