Friday 24 September 2021




മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ കൊലപ്പെടുത്തിയതാണെന്ന് റിപ്പോര്‍ട്ട്

By സൂരജ് സുരേന്ദ്രന്‍.30 Jul, 2021

imran-azhar

 

 

വാഷിങ്ടണ്‍: താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള വെടിവയ്പ്പിലല്ല ഡാനിഷ് മരിച്ചതെന്നും താലിബാന്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞ ശേഷം ക്രൂരമായി കൊലപ്പെടുത്തിയതാണെന്നും അമേരിക്കന്‍ മാസികയായ വാഷിങ്ടണ്‍ എക്സാമിനറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

 

കാണ്ഡഹാര്‍ സിറ്റിയിലെ സ്പിന്‍ ബോള്‍ഡാക്ക് ജില്ലയില്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ആയിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്.

 

താലിബാന്‍ പിടികൂടുമ്പോള്‍ ഡാനിഷിന് ജീവനുണ്ടായിരുന്നു. അവര്‍ ഡാനിഷിനെ തിരിച്ചറിയുകയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

 

ഒപ്പമുണ്ടായിരുന്നവരെയും കൊലപ്പെടുത്തി.

 

ഡാനിഷിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അഫ്ഗാന്‍ സൈനിക കമാന്‍ഡറും മറ്റ് സംഘാംഗങ്ങളും കൊല്ലപ്പെട്ടതെന്നും വാഷിങ്ടണ്‍ എക്‌സാമിനര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.