Wednesday 18 July 2018

തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്‍ അറസ്റ്റില്‍

By Kavitha J.31 Dec, 1969

imran-azhar

ചെന്നൈ: പ്രമുഖ തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്‍ അറസ്റ്റില്‍. ചെന്നൈ-സേലം അതിവേഗ പാതയ്‌ക്കെതിരേ തദ്ദേശവാസികളും കര്‍ഷകരും നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുക്കെുമ്പോള്‍ ഉന്നയിച്ച വിവാദ പരാമര്‍ശത്തിന്‌റെ പേരിലാണ് അറസ്റ്റ്. എട്ടുവരിപ്പാത നിര്‍മിച്ചാല്‍ എട്ടുപേരെ കൊന്ന് താന്‍ ജയിലില്‍പ്പോകുമെന്ന് മന്‍സൂര്‍ അലിഖാന്‍ പറഞ്ഞതാണ് വിവാദമായത്. കേന്ദ്ര സര്‍ക്കാരിന്റെ ചെന്നൈ-സേലം അതിവേഗ പാതയ്‌ക്കെതിരേ പൂലവരി, നാഴിക്കല്‍പ്പട്ടി, കുപ്പന്നൂര്‍, അച്ചന്‍കുട്ടപ്പട്ടി ഗ്രാമങ്ങളിലെ കര്‍ഷകര്‍ നടത്തിയ സമരത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം ഉയര്‍ത്തിയത്. കഴിഞ്ഞ ഏപ്രിലില്‍ കാവേരി പ്രശ്‌നത്തില്‍ സമരം നടത്തിയവര്‍ക്ക് പിന്തുണ നല്‍കിയതിനും മന്‍സൂര്‍ അലിഖാനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.